Connect with us

National

ഖരഗ്പുര്‍ ഐ ഐ ടിയില്‍ വീണ്ടും അസ്വാഭാവിക മരണം; മരിച്ചത് പി എച്ച് ഡി വിദ്യാര്‍ഥി

ഝാര്‍ഖണ്ഡ് സ്വദേശി ഹര്‍ഷ്‌കുമാര്‍ പാണ്ഡെ (27)യെ ആണ് കാമ്പസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

കൊല്‍ക്കത്ത | ഖരഗ്പുര്‍ ഐ ഐ ടിയില്‍ വീണ്ടും അസ്വാഭാവിക മരണം. പി എച്ച് ഡി വിദ്യാര്‍ഥിയും ഝാര്‍ഖണ്ഡ് സ്വദേശിയുമായ ഹര്‍ഷ്‌കുമാര്‍ പാണ്ഡെ (27)യെ ആണ് കാമ്പസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ഗവേഷണ വിദ്യാര്‍ഥിയായിരുന്നു. ഇതോടെ ഐ ഐ ടി ഖരഗ്പൂരിലുണ്ടാവുന്ന അസ്വാഭാവിക മരണങ്ങളുടെ എണ്ണം ആറായി.

ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് ഹര്‍ഷ്‌കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാമ്പസിലെ ബി ആര്‍ അംബേദ്കര്‍ ഹാളിലാണ് മൃതദേഹം കണ്ടെത്തിയത്. മകനെ ഫോണില്‍ ബന്ധപ്പെടാന്‍ മാതാപിതാക്കള്‍ ശ്രമിച്ചങ്കിലും വിഫലമായി. ഇതോടെ ഇന്‍സ്റ്റിറ്റൂട്ട് അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു.

ഹര്‍ഷിന്റെ മുറിയിലെത്തിയപ്പോള്‍ വാതില്‍ പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി മുറി തുറന്ന് നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥിയെ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ ഐ ഐ ടിയിലെ ബി സി റോയ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷെ ഹര്‍ഷ് മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍കള്‍ക്കായി മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഖരഗ്പൂര്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

നേരത്തെയുള്ള അഞ്ച് മരണങ്ങളും ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. ഒരാള്‍ മരുന്ന് കഴിക്കവേ ശ്വാസം മുട്ടിയുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ജൂലൈ 18ന് ബി ടെക് വിദ്യാര്‍ഥിയായ റിതം മൊണ്ടല്‍ (21), മേയ് 4 നാലിന് മൂന്നാം വര്‍ഷ ബി ടെക് വിദ്യാര്‍ഥി മുഹമ്മദ് ആസിഫ് ഖര്‍ (22), ഏപ്രിലില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള അവസാന വര്‍ഷ വിദ്യാര്‍ഥി അനികേത് വാക്കര്‍ (22) എന്നിവരെയും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഷവോണ്‍ മാലിക് (21) മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരേ കാമ്പസില്‍ വിദ്യാര്‍ഥികള്‍ തുടര്‍ച്ചയായി മരിക്കുന്നത് ദുരൂഹത ഉയര്‍ത്തുന്നു.

Latest