Kerala
മീനങ്ങാടിയില്‍ വീണ്ടും കടുവ ആക്രമണം; ഏഴ് ആടുകളെ കൊന്നു
ഒരുമാസത്തിനിടെ 21 വളര്‍ത്തു മൃഗങ്ങള്‍ക്കെതിരെയാണ് കടുവയുടെ ആക്രമണമുണ്ടായത്. ഇതില്‍ 18 എണ്ണം ചത്തു.

മീനങ്ങാടി | വയനാട് മീനങ്ങാടിയില്‍ വീണ്ടും കടുവ ആക്രമണം. ഏഴ് ആടുകളെ കടുവ കൊന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇതോടെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
ഒരുമാസത്തിനിടെ 21 വളര്‍ത്തു മൃഗങ്ങള്‍ക്കെതിരെയാണ് കടുവയുടെ ആക്രമണമുണ്ടായത്. ഇതില്‍ 18 എണ്ണം ചത്തു. കൂടും നിരീക്ഷണ കാമറയുമെല്ലാം വച്ച് കടുവയെ പിടികൂടാന്‍ വനം വകുപ്പ് ശ്രമം നടത്തുന്നുണ്ടെങ്കിലും ഫലവത്തായിട്ടില്ല.
---- facebook comment plugin here -----