Connect with us

Ongoing News

ഷൂട്ടിങില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍; ടീം ഇനത്തില്‍ സ്വര്‍ണം വെടിവച്ചിട്ടു

ദരിയസ് കൈനാന്‍ ചെനൈ, സൊറാവര്‍ സിങ് സന്ദു, പ്രിഥ്വിരാജ് തൊണ്ടൈമന്‍ എന്നിവരാണ് രാജ്യത്തിനായി സ്വര്‍ണം നേടിയത്.

Published

|

Last Updated

ഹാങ്ചൗ | ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 11-ാം സ്വര്‍ണം. ഷൂട്ടിങ് പുരുഷ വിഭാഗം ട്രാപ്-50 ടീം ഇനത്തിലാണ് സ്വര്‍ണം.

ദരിയസ് കൈനാന്‍ ചെനൈ, സൊറാവര്‍ സിങ് സന്ദു, പ്രിഥ്വിരാജ് തൊണ്ടൈമന്‍ എന്നിവരാണ് രാജ്യത്തിനായി സ്വര്‍ണം വെടിവച്ചിട്ടത്.

ഇതോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം 11 ആയി ഉയര്‍ന്നു. 16 വെള്ളിയും 14 വെങ്കലവും ഇന്ത്യയുടെ മെഡല്‍ സമ്പാദ്യത്തിലുണ്ട്.

നേരത്തെ, ഷൂട്ടിങ് വനിതാ വിഭാഗം ട്രാപ്-50 ടീം ഇനത്തില്‍ ഇന്ത്യ വെള്ളി നേടിയിരുന്നു.

Latest