Connect with us

National

ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്റെ സഹോദരി വൈ.എസ്.ശര്‍മിള നാളെ കോണ്‍ഗ്രസില്‍ ചേരും

ശര്‍മിളയുടെ പാര്‍ട്ടിയായ വൈ.എസ്.ആര്‍.ടി.പിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കും.

Published

|

Last Updated

ഹൈദരാബാദ്| വൈഎസ്ആര്‍ തെലുഗു ദേശം പാര്‍ട്ടി സ്ഥാപകയും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്റെ സഹോദരിയുമായ വൈ.എസ് ശര്‍മിള നാളെ കോണ്‍ഗ്രസില്‍ ചേരും. തെലങ്കാനയില്‍ ബി.ആര്‍.എസ് ആധിപത്യം അവസാനിപ്പിച്ച് കോണ്‍ഗ്രസിന് വന്‍ വിജയമുണ്ടായതിന് പിന്നാലെയാണ് ശര്‍മിളയുടെ തീരുമാനം. ശര്‍മിളയുടെ പാര്‍ട്ടിയായ വൈ.എസ്.ആര്‍.ടി.പിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കും. വൈ.എസ്.ആര്‍.സി.പി എം.എല്‍.എ ആയിരുന്ന രാമകൃഷ്ണ റെഡ്ഢിയും ശര്‍മിളയ്‌ക്കൊപ്പം കോണ്‍ഗ്രസില്‍ ചേരും.

.നവംബര്‍ 30ന് നടന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശര്‍മിള കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വോട്ടുകള്‍ വിഭജിച്ചുപോകുമെന്ന കാരണത്താല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ശര്‍മിള വിസമ്മതിച്ചിരുന്നു. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയസാധ്യതയുള്ളതിനാലാണ് കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നതെന്ന് ശര്‍മിള നേരത്തെ പറഞ്ഞിരുന്നു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ശര്‍മിളക്ക് കോണ്‍ഗ്രസ് സ്ഥാനം നല്‍കിയേക്കുമെന്നാണ് സൂചന.