local body election 2025
ആനക്കയം പഞ്ചായത്ത് : യു ഡി എഫ് സീറ്റ് ധാരണയായി
ആനക്കയം ഗ്രാമ പഞ്ചായത്തിലെ 24 വാര്‍ഡുകളില്‍ 19 എണ്ണത്തില്‍ ലീഗും അഞ്ചെണ്ണത്തില്‍ കോണ്‍ഗ്രസ്സും മത്സരിക്കും.
മഞ്ചേരി | ആനക്കയം ഗ്രാമ പഞ്ചായത്തിലേക്കും മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലേക്കും ആനക്കയം ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ള ഡിവിഷനുകളിലേക്കും യു ഡി എഫ് സീറ്റ് ധാരണയായി. ആനക്കയം ഗ്രാമ പഞ്ചായത്തിലെ 24 വാര്‍ഡുകളില്‍ 19 എണ്ണത്തില്‍ ലീഗും അഞ്ചെണ്ണത്തില്‍ കോണ്‍ഗ്രസ്സും മത്സരിക്കും.
മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലേക്ക് മൂന്ന് ഡിവിഷനുകളാണ് ആനക്കയത്ത് നിന്നുള്ളത്. ഇതില്‍ പന്തല്ലൂര്‍, ഇരുമ്പുഴി ഡിവിഷനുകള്‍ ലീഗിനും ആനക്കയം ഡിവിഷന്‍ കോണ്‍ഗ്രസ്സിനുമാണുള്ളത്. നിലവില്‍ 23 വാര്‍ഡുകളുള്ള ഗ്രാമപഞ്ചായത്തില്‍ മുസ്്ലിം ലീഗ് – 11, കോണ്‍ഗ്രസ്സ് -4, എല്‍ ഡി എഫ് – എട്ട് എന്നിങ്ങനെയാണ് കക്ഷിനില.
അഡ്വ. ടി. അബ്ബാസ്, മുജീബ് ആനക്കയം, കെ വി മുഹമ്മദാലി, സിദ്ദീഖ്, പി എം എ സലാം, കെ വി ഇസ്ഹാഖ്, വി വി നാസര്‍, എം പി സലീം ഹാജി, മനോജ് അധികാരത്തില്‍, എ പി ഉമര്‍, അലവികുട്ടി, കെ കെ ഇസ്ഹാഖ് ഹാജി, എം പി ഹംസ, ജോജോ മാത്യു പങ്കെടുത്തു.



