Connect with us

Kerala

എസ് ഐ ഓടിച്ച കാറിടിച്ച് ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരന് പരുക്കേറ്റു

എസ്‌ഐ മദ്യ ലഹരിയിലായിരുന്നെന്ന് ആരോപണമുണ്ട്

Published

|

Last Updated

കൊച്ചി |  എസ് ഐ ഓടിച്ച കാര്‍ ബൈക്കില്‍ ഇടിച്ച് ഒരാള്‍ക്ക് പരുക്ക്. ഇന്‍ഫോ പാര്‍ക്ക് ് ജീനനക്കാരന്‍ രാകേഷിനാണ് അപകടത്തില്‍ പരുക്കേറ്റത്. ഇന്‍ഫോ പര്‍ക്ക് എസ് ഐ ശ്രീജിത്ത് ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാത്രി 7.30 ന് ബ്രഹ്മപുരം പാലത്തിലായിരുന്നു സംഭവം. പരുക്കേറ്റ രാകേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബൈക്കില്‍ ഇടിച്ച ശേഷം മറ്റൊരു കാറില്‍ ഇടിച്ചാണ് എസ് ഐ ഓടിച്ചിരുന്ന വാഹനം നിന്നത്. എസ്‌ഐ മദ്യ ലഹരിയിലായിരുന്നെന്ന് ആരോപണമുണ്ട്. ഇന്‍ഫോപാര്‍ക്ക് പോലീസ് സംഭവ സ്ഥലത്തെത്തി എസ്‌ഐയെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.