KILLING
കണ്ണൂരില്‍ കവര്‍ച്ചക്കിടെ ആക്രമണത്തിനിരയായ വയോധിക മരിച്ചു
ചെവി മുറിച്ചെടുത്ത് സ്വര്‍ണക്കമ്മല്‍ കവരുകയായിരുന്നു
കണ്ണൂര്‍ | കവര്‍ച്ചക്കിടെ മോഷ്ടാവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വാരം എളയാവൂരിലെ കെ പി അഇശയാണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ അഇശക്ക് പരുക്കേറ്റത്. അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.അഇശയുടെ ചെവി മുറിച്ചെടുത്താണ് കവര്‍ച്ചാസംഘം സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നിരുന്നത്. എന്നാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് പോലീസിന് തുമ്പൊന്നും ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് അഇശയുടെ ബന്ധുക്കളും പരാതി ഉന്നയിച്ചിരുന്നു.
---- facebook comment plugin here -----





