Connect with us

Kerala

ഗവർണറുടെ മിഠായിത്തെരുവ് സന്ദർനത്തിനിടെ വയോധികൻ കുഴഞ്ഞുവീണുമരിച്ചു

ഗവർണറുടെ വാഹനവ്യൂഹവും ജനക്കൂട്ടത്തിന്റെ തിരക്കുംകാരണം അശോകനെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക്‌ എത്തിക്കാൻ വൈകിയതാണ് മരണകാരണമെന്ന് സിപിഎം ആരോപിച്ചു.

Published

|

Last Updated

കോഴിക്കോട്‌ | ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മിഠായിത്തെരുവിൽ സന്ദർശനം നടത്തുന്നതിനിടെ കുഴഞ്ഞുവീണ വയോധികൻ മരിച്ചു. ചേവായൂർ വൃന്ദാവൻ കോളനിയിൽ അശോകൻ അടിയോടി (70) ആണ്‌ മരിച്ചത്‌.

തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരക്ക് എൽഐസി ബസ്‌റ്റോപ്പിൽ ആണ് അശോകൻ കുഴഞ്ഞുവീണത്. ഗവർണറുടെ വാഹനവ്യൂഹവും ജനക്കൂട്ടത്തിന്റെ തിരക്കുംകാരണം അശോകനെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക്‌ എത്തിക്കാൻ വൈകിയതാണ് മരണകാരണമെന്ന് സിപിഎം ആരോപിച്ചു.

ബീച്ച് ആശുപത്രിയിൽ എത്തിച്ചവെങ്കിലും ഡോക്‌ടർ പരിശോധിച്ചു മരണം സ്ഥിരീകരിച്ചു.