Kerala
മൂവാറ്റുപുഴയില്‍ അസം സ്വദേശിയായ എട്ടുവയസ്സുകാരനെ കാണാതായതായി പരാതി
കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്‌കൂളിന് സമീപത്തുനിന്നും കുട്ടിയെ കാണാതായത്

എറണാകുളം| മൂവാറ്റുപുഴയില്‍ അസം സ്വദേശിയായ എട്ടു വയസ്സുകാരനെ കാണാതായതായി പരാതി. പായിപ്ര സ്‌കൂള്‍ പടിയില്‍ അമന്‍ ഹുസൈനെയാണ് കാണാതായത്. പായിപ്ര യു പി സ്‌കൂള്‍ വിദ്യാര്‍ഥിയായ അമനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്‌കൂളിന് സമീപത്തുനിന്നും കാണാതായത്. സംഭവത്തില്‍ മൂവാറ്റുപുഴ പോലീസ് അന്വേഷണം ആരംഭിച്ചു.
കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അസം സ്വദേശിയായ വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ മൂവാറ്റുപുഴയില്‍ പ്ലൈവുഡ് സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയാണ്.
---- facebook comment plugin here -----