fire accident
ഓട്ടിസം ബാധിച്ച കുട്ടി വീട്ടിനുള്ളില്‍ പൊള്ളലേറ്റു മരിച്ചു
മാതാവിന് ഗുരുതരമായി പരിക്കേറ്റു

ആലപ്പുഴ | വീടിനുള്ളില്‍ തീപ്പടര്‍ന്നുണ്ടായ അപകടത്തില്‍ ഓട്ടിസം ബാധിച്ച മകന്‍ മരിച്ചു. മാതാവിന് ഗുരുതരമായി പരിക്കേറ്റു. അമ്പലപ്പുഴ ക്ഷേത്രത്തിന് കിഴക്കേ നടയില്‍ മകം വീട്ടില്‍ പരേതനായ മണിയുടെ വീട്ടിലാണ് ഉച്ചയോടെ അപകടമുണ്ടായത്.
വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍ക്കാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. മാതാവ് ശോഭയേയും മകന്‍ മഹേഷിനെയും ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളേ ജാശുപത്രിയിലെത്തിച്ചെങ്കിലും മഹേഷ് മരിച്ചു. ശോഭക്കും മാരകമായി പൊള്ളലേറ്റിട്ടുണ്ട്.
പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
---- facebook comment plugin here -----