Kerala
33കാരന്റെ ഹൃദയവുമായി തിരുവനന്തപുരത്ത് നിന്നും എയര്‍ ആംബുലന്‍സ് കൊച്ചിയിലേക്ക്
ഹൃദയം നല്‍കുന്നത് 28കാരനായ അങ്കമാലി സ്വദേശിക്ക്

കൊച്ചി|തിരുവനന്തപുരത്തുനിന്നും ഹെലികോപ്റ്ററില്‍ 33കാരന്റെ ഹൃദയം കൊച്ചിയിലേക്ക്. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ ഭാഗമായി കിംസ് ആശുപത്രിയില്‍ നിന്നാണ് കൊച്ചിയിലെ ലിസി ആശുപത്രിയിലേക്ക് ഹൃദയം കൊണ്ടുവരുന്നത്. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ഐസക്കി(33)ന്റെ ഹൃദയവുമായാണ് എയര്‍ ആംബുലന്‍സ് കൊച്ചിയിലേക്കെത്തുക.
ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 28കാരനായ അങ്കമാലി സ്വദേശി അജിന്‍ ഏലിയാസിനാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. കിംസ് ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച ശേഷമാകും എയര്‍ ആംബുലന്‍സ് വഴി ഹൃദയം കൊച്ചിയിലേക്ക് എത്തിക്കുക. ഹയാത്ത് ഹെലിപ്പാഡില്‍ ഉച്ചക്ക് എത്തിക്കുന്ന ഹൃദയം, അവിടെനിന്ന് ആംബുലന്‍സില്‍ ലിസി ആശുപത്രിയില്‍ എത്തിക്കും.