Connect with us

kc venugopal

എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയെ സന്ദര്‍ശിച്ചു

കൂടിക്കാഴ്ചയില്‍ ദേശീയ-സംസ്ഥാന പ്രാധാന്യമുള്ള വിവിധ വിഷയങ്ങള്‍ സംസാരിച്ചു.

Published

|

Last Updated

കോഴിക്കോട് | എ ഐ സി സി ജനറല്‍ സെക്രട്ടറിയും കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ സി വേണുഗോപാല്‍ എം പി മര്‍കസിലെത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ചു.

കെ പി സി സി കോഴിക്കോട് സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് ശേഷം ഇന്നു രാവിലെയാണ് അദ്ദേഹം എത്തിയത്. വിശേഷങ്ങള്‍ പങ്കുവെക്കുകയും സുഖവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്ത കൂടിക്കാഴ്ചയില്‍ ദേശീയ-സംസ്ഥാന പ്രാധാന്യമുള്ള വിവിധ വിഷയങ്ങള്‍ സംസാരിച്ചു.

കോഴിക്കോട് എം പി എം കെ രാഘവന്‍, അഡ്വ. ടി സിദ്ദീഖ് എം എല്‍ എ, മലപ്പുറം സഹകരണ സ്പിന്നിങ് മില്‍ ചെയര്‍മാന്‍ പി മുഹമ്മദ് യൂസുഫ്, ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍, കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പി എം നിയാസ്, കോണ്‍ഗ്രസ് നേതാക്കള്‍ സന്നിഹിതരായിരുന്നു.

---- facebook comment plugin here -----

Latest