ai camera
എ ഐ ക്യാമറ: മുഖ്യമന്ത്രി പ്രതികരിക്കാത്തത് അന്വേഷണം നടക്കുന്നതിനാലെന്ന് എ കെ ബാലന്‍
മുഖ്യമന്ത്രി മറുപടി പറഞ്ഞാല്‍ അന്വേഷണത്തില്‍ ഇടപെട്ടു എന്നു പറയും.
തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ വകുപ്പു തന്നെ അന്വേഷണത്തിനുത്തരവിട്ട ഒരു വിഷയത്തില്‍ മെറിറ്റിലേക്കു കടന്നുകൊണ്ടു മുഖ്യമന്ത്രി അഭിപ്രായം പറയുന്നതു ശരിയല്ല എന്നതിനാലാണ് പ്രതിപക്ഷ ആരോപണത്തെക്കുറിച്ചു പ്രതികരിക്കാത്തതെന്ന് മുതിര്‍ന്ന സി പി എം നേതാവ് എ കെ ബാലന്‍ പറഞ്ഞു.
മുഖ്യമന്ത്രി മറുപടി പറഞ്ഞാല്‍ അന്വേഷണത്തില്‍ ഇടപെട്ടു എന്നു പറയും. മിണ്ടിയില്ലെങ്കില്‍ പേടിച്ചു മിണ്ടുന്നില്ല എന്നു പറയും.
ആരോപണങ്ങളില്‍ ഒന്നു പോലും ഉന്നയിക്കുന്നവര്‍ക്കു തെളിയിക്കാന്‍ കഴിഞ്ഞില്ല. എത്രയോ കാലമായി മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നു. ഭാര്യയുടെ പേരില്‍ കമലാ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുണ്ടെന്നു പറഞ്ഞു. അപ്പോഴൊന്നും മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല.
ഈത്തപ്പഴത്തിലെ സ്വര്‍ണം, ഖുര്‍ ആനിലെ സ്വര്‍ണം അങ്ങിനെ എന്തൊക്കെആയിരുന്നു. ഒക്കെ പിടിച്ചോ എന്ന് അദ്ദേഹം ചോദിച്ചു.