Connect with us

Educational News

പ്രായപരിധി ഒഴിവാക്കി; സയന്‍സ് വിഷയങ്ങളില്‍ പ്ലസ്ടു പാസായ ആര്‍ക്കും ഇനി 'നീറ്റ്' പരീക്ഷ എഴുതാം

Published

|

Last Updated

ന്യൂഡല്‍ഹി | മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ ഉയര്‍ന്ന പ്രായപരിധി ഒഴിവാക്കി. ഇതോടെ പ്രായപരിധിയില്ലാതെ ആര്‍ക്കും നീറ്റ് പരീക്ഷ എഴുതാം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയും നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.

നിലവില്‍ പൊതുവിഭാഗത്തിന് 25 ഉം സംവരണ വിഭാഗങ്ങള്‍ക്ക് 30 ഉം ആയിരുന്നു പരീക്ഷ എഴുതാനുള്ള ഉയര്‍ന്ന പ്രായപരിധി. ഇനിമുതല്‍ സയന്‍സ് വിഷയങ്ങളില്‍ പ്ലസ് ടു പാസായവര്‍ക്ക് പ്രായപരിധി ഇല്ലാതെ നീറ്റ് പരീക്ഷ എഴുതാം.