college reopen
ഒന്നര വര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ കോളജുകള്‍ ഇന്ന് തുറക്കും
അവസാനവര്‍ഷ ഡിഗ്രി, പി ജി ക്ലാസുകളാണ് ഇന്ന് നിയന്ത്രണങ്ങളോടെ ആരംഭിക്കുന്നത്
തിരുവനന്തപുരം | കൊവിഡ് മാഹാമാരിയെ തുടര്‍ന്ന് ഒന്നര വര്‍ഷത്തിന് മുകളിലായി അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ കോളജുകള്‍ ഇന്ന് തുറക്കും. അവസാനവര്‍ഷ ഡിഗ്രി, പി ജി ക്ലാസുകളാണ് ഇന്ന് പകുതി വിദ്യാര്‍ഥികളുമായി പുനരാരംഭിക്കുന്നത്. ഒന്നര വര്‍ഷത്തിന് ശേഷമാണ് ക്ലാസുകള്‍ക്കായി കോളജുകള്‍ തുറക്കുന്നത്. മാസ്‌ക്, ശാരീരിക അകലം, സാനിറ്റൈസര്‍ അടക്കം കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും ക്ലാസുകള്‍ നടക്കുക. ഓണ്‍ലൈന്‍ – ഓഫ്‌ലൈന്‍ ക്ലാസുകള്‍ ഒരുമിച്ചാണ് മുന്നോട്ടു പോവുക.
കോളജുകളില്‍ തുടക്കത്തില്‍ അറ്റന്‍ഡന്‍സ് നിര്‍ബന്ധമാക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. പാലായില്‍ വിദ്യാര്‍ഥിനി സഹപാഠിയുടെ കുത്തേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോളജിലെത്തുന്ന കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കും. സംശയങ്ങള്‍ക്ക് ദിശയില്‍ ബന്ധപ്പെടാം – 104, 1056, 0471 2552056





