Connect with us

gautham adani

ലോകസമ്പന്നരില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച് അദാനി

ഏഷ്യക്കാരന്‍ മൂന്നാമത് എത്തുന്നത് ആദ്യം; അദാനിക്ക് മുന്നില്‍ ഇനി ഇലോണ്‍ മസ്‌കും ജെഫ് ബെസോസും മാത്രം

Published

|

Last Updated

മുംബൈ ‌  ലോകത്തെ അതിസമ്പന്നരുടെ ബ്ലുംബര്‍ഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി ഗൗതം അദാനി. ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളിയാണ് ഗൗതം മൂന്നാം സ്ഥാനത്തെത്തിയത്. ആദ്യമായാണ് ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഒരു ഏഷ്യക്കാരന്‍ മൂന്നാമതെത്തുന്നത്.

10,97,310 കോടി രൂപ (137.40 ബില്യണ്‍ ഡോളര്‍) ആണ് ഗൗതം അദാനിയുടെ ആസ്തി. ഇലോണ്‍ മസ്‌ക്, ജെഫ് ബെസോസ് എന്നിവര്‍ മാത്രമാണ് ഇനി അദാനിക്ക് മുന്നിലുള്ളത്. ഇന്ത്യയുടെ മറ്റൊരു ശതകോടീശ്വരനായ മുകേഷ് അംബാനി പതിനൊന്നാം സ്ഥാനത്താണുള്ളത്. 7,33,936 കോടി (91.90 ബില്യണ്‍ ഡോളര്‍) രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി.
കല്‍ക്കരി-തുറമുഖ ബിസിനസുകളില്‍ നിന്ന് ഡാറ്റ സെന്റര്‍, സിമന്റ്, മീഡിയ, ഹരിതോര്‍ജ്ജം എന്നീ മേഖലകളിലേക്ക് കൂടി ഗൗതം അദാനി ബിസിനസ് സാമ്രാജ്യം വ്യാപിപ്പിച്ചിരുന്നു.

ബില്‍ഗേറ്റ്സിനെ പിന്നിലാക്കി ഗൗതം അദാനി നാലാമതെത്തിയത് കഴിഞ്ഞ മാസമാണ്. 2022ല്‍ മാത്രം അദാനിയുടെ സമ്പത്തില്‍ 60.9 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണുണ്ടായത്. ഏഷ്യയിലെ ഏറ്റവും സമ്പന്നനായിരുന്ന മുകേഷ് അംബാനിയെ ഫെബ്രുവരിയില്‍ മറികടന്നിരുന്നു.