Connect with us

Uae

അബൂദബിയില്‍ 120 ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലിറങ്ങി

നഗരത്തിലെ ഗതാഗത ശൃംഖല ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി അബൂദബി ഗതാഗത വകുപ്പും സംയോജിത ഗതാഗത കേന്ദ്രവും (ഐ ടി സി) ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

Published

|

Last Updated

അബൂദബി | ഭാവിയിലെ ഗതാഗത സംവിധാനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി അബൂദബിയിലെ നിരത്തുകളില്‍ 120 ഡ്രൈവറില്ലാ വാഹനങ്ങള്‍ (ഓട്ടോണമസ് വെഹിക്കിള്‍സ്) സര്‍വീസ് ആരംഭിച്ചു. നഗരത്തിലെ ഗതാഗത ശൃംഖല ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി അബൂദബി ഗതാഗത വകുപ്പും സംയോജിത ഗതാഗത കേന്ദ്രവും (ഐ ടി സി) ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. യാസ് ഐലന്‍ഡ്, സാദിയാത്ത് ഐലന്‍ഡ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് നിലവില്‍ ഈ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത്.

അത്യാധുനിക സെന്‍സറുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ വാഹനങ്ങള്‍ യാത്രക്കാര്‍ക്ക് സുരക്ഷിതവും സുസ്ഥിരവുമായ യാത്രാ അനുഭവം നല്‍കും. ഗതാഗത തിരക്ക് കുറയ്ക്കാനും റോഡപകടങ്ങള്‍ ഇല്ലാതാക്കാനും ഡ്രൈവറില്ലാ വാഹനങ്ങള്‍ സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

പരീക്ഷണ ഓട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് കൂടുതല്‍ വാഹനങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കിയത്. സ്മാര്‍ട്ട് ആപ്പുകള്‍ വഴി യാത്രക്കാര്‍ക്ക് ഈ ടാക്സികള്‍ ബുക്ക് ചെയ്യാവുന്നതാണ്. പരിസ്ഥിതി സൗഹൃദപരമായ ഇത്തരം ഗതാഗത മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കാനും ലക്ഷ്യമിടുന്നു.

 

 

Latest