Connect with us

Kerala

ദാദാസാഹേബ് ഫാൽക്കെ അവാർഡ് മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നുവെന്ന് നടൻ മോഹൻലാൽ

ഒന്നാമത്തേയോ രണ്ടാമത്തേയോ മലയാളി എന്നതിലല്ല, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ അവാർഡ് മലയാള സിനിമയ്ക്ക് ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം

Published

|

Last Updated

കൊച്ചി | ദാദാസാഹേബ് ഫാൽക്കെ അവാർഡ് മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നുവെന്ന് നടൻ മോഹൻലാൽ. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ അവാർഡ് മലയാള സിനിമയ്ക്ക് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും, ഈ പുരസ്‌കാരത്തെ മലയാള സിനിമയ്ക്കുള്ള അംഗീകാരമായാണ് താൻ കാണുന്നതെന്നും കൊച്ചിയിൽ വെച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

“48 വർഷത്തെ സിനിമാ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരമാണിത്. മുമ്പ് ഈ അവാർഡ് ലഭിച്ചവരെല്ലാം മഹാരഥന്മാരാണ്. അതിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ വലിയ നന്ദി. 48 വർഷം എന്നോടൊപ്പം സഞ്ചരിച്ച പലരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഈ നിമിഷത്തിൽ അവരെ ഓർക്കുന്നു. എല്ലാവരും ചേർന്നാണ് മോഹൻലാൽ എന്ന നടനുണ്ടായത്. അവർക്കെല്ലാം നന്ദി” – മോഹൻലാൽ പറഞ്ഞു.

‘ഒന്നാമത്തേയോ രണ്ടാമത്തേയോ മലയാളി എന്നതിലല്ല, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ അവാർഡ് മലയാള സിനിമയ്ക്ക് ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest