National
ഹൃദയാഘാതം; നടനും പ്രഫഷണല്‍ ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമന്‍ അന്തരിച്ചു
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

അമൃത്സര്‍|നടനും പ്രഫഷണല്‍ ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമന്‍(41) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തോള്‍വേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വരീന്ദര്‍ സിങ്. തുടര്‍ന്ന് അഞ്ചുമണിയോടെ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.
വരീന്ദര്‍ സിങ് ഗുമന്‍ പഞ്ചാബിന്റെ അഭിമാനമാണെന്നും അദ്ദേഹത്തിന്റെ മരണം രാജ്യത്തിന് തീരാ നഷ്ടമാണെന്നും വരീന്ദര്‍ സിങിന്റെ വിയോഗത്തില്‍ അനുശോചിച്ച് കേന്ദ്രമന്ത്രി രവനീത് സിങ് ബിട്ടു എക്സില്‍ കുറിച്ചു.
---- facebook comment plugin here -----