National
നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ല; മെഡിക്കല്‍ ബുള്ളറ്റിന്‍
നവംബര്‍ ഇരുപതിനാണ് വിജയകാന്ത് ആശുപത്രിയിലാണെന്ന വിവരം പുറത്തുവരുന്നത്.

ചെന്നൈ| ചലച്ചിത്ര നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് വിജയകാന്ത് ഇപ്പോഴുള്ളത്. വിജയകാന്തിന് ശ്വാസകോശ ബുദ്ധിമുട്ടികള്‍ തുടരുകയാണെന്നും രണ്ടാഴ്ച കൂടിയെങ്കിലും ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.
നവംബര്‍ ഇരുപതിനാണ് വിജയകാന്ത് ആശുപത്രിയിലാണെന്ന വിവരം പുറത്തുവരുന്നത്. അന്ന് വിജയകാന്ത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത് എന്ന റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ തള്ളിയിരുന്നു. വൈകാതെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും അറിയിച്ചിരുന്നതാണ്.
ഹിന്ദിയിലും മലയാളത്തിലുമടക്കം വിജയകാന്ത് നായകനായ സിനിമകള്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഡിഎംഡികെയുടെ സ്ഥാപകനാണ് വിജയകാന്ത്. അദ്ദേഹം 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പാര്‍ട്ടിക്ക് ഒരു സീറ്റേ നേടാനായുള്ളൂ. 2011ല്‍ ഡിഎംകെയുമായി സംഖ്യം ചേര്‍ന്നാണ് താരം തെരഞ്ഞെടുപ്പിനെ നേരിട്ടത്. വിജയകാന്ത് പിന്നീട് പ്രതിപക്ഷനേതാവാകുകയും ചെയ്തിരുന്നു.