Connect with us

Kerala

അക്കൗണ്ട് തുറന്നില്ല; ഹിമാചലില്‍ തകര്‍ന്നടിഞ്ഞ് എ എ പി

ഹിമാചലില്‍ സാന്നിധ്യം സജീവമാക്കാനായി പാര്‍ട്ടി ശക്തമായ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച മുന്നേറ്റം ഒരൊറ്റ സീറ്റിലും നേടാന്‍ സാധിച്ചിട്ടില്ല.

Published

|

Last Updated

ഷിംല | ഹിമാചല്‍ പ്രദേശില്‍ അക്കൗണ്ട് തുറക്കാനാകാതെ തകര്‍ന്നടിഞ്ഞ് ആം ആദ്മി പാര്‍ട്ടി. ചുരുക്കം ചില സീറ്റുകളില്‍ ലീഡുള്ളത് മാത്രമാണ് എ എ പിക്ക് ചെറിയ ആശ്വാസം നല്‍കുന്നത്. ഹിമാചലില്‍ സാന്നിധ്യം സജീവമാക്കാനായി പാര്‍ട്ടി ശക്തമായ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച മുന്നേറ്റം ഒരൊറ്റ സീറ്റിലും നേടാന്‍ സാധിച്ചിട്ടില്ല. ബി ജെ പിയും കോണ്‍ഗ്രസും 68 സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ നിര്‍ത്തിയപ്പോള്‍, 67 സീറ്റുകളിലേക്കാണ് ആം ആദ്മി മത്സരിച്ചത്.

നിലവില്‍ കോണ്‍ഗ്രസ്-38, ബി ജെ പി-27 എന്നിങ്ങനെയാണ് നില. നവംബര്‍ 12ന് നടന്ന വോട്ടെടുപ്പില്‍ 74.05 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 68 മണ്ഡലങ്ങളിലായി ആകെ 412 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി 45 ഉം കോണ്‍ഗ്രസ് 22 ഉം സി പി എം ഒന്നും സീറ്റാണ് നേടിയത്. 75.6 ശതമാനമായിരുന്നു അന്നത്തെ പോളിങ്.