Connect with us

Kerala

മിസ് കേരളയടക്കമുള്ളമുള്ളവരുടെ അപകട മരണം: ഹോട്ടലില്‍ മദ്യവും മയക്ക് മരുന്നും വിതരണം ചെയ്തു, തെറ്റായ ഉദ്ദേശത്തോടെ യുവതികളോട് ഹോട്ടലില്‍ തങ്ങാന്‍ നിര്‍ബന്ധിച്ചുവെന്നും റിമാന്റ് റിപ്പോര്‍ട്ട്

റൂഫ് ടോപ്പിലെ ക്യാമറയിലെക്കുള്ള വൈദ്യുതി ഉച്ചക്ക് 3.45 ന് തന്നെ വിഛേദിച്ചിരുന്നു.

Published

|

Last Updated

കൊച്ചി |  മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച വാഹനാപകട കേസിലെ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചെങ്കിലും റിമാന്റ് റിപ്പോര്‍ട്ടില്‍ പോലീസ് ഉന്നയിച്ചത് ഗുരുതര ആരോപണങ്ങള്‍.ഹോട്ടലില്‍ ഉടമ റോയി വയലാട്ട് മദ്യവും മയക്കുമരുന്നും നല്‍കിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇത് പുറത്ത് വരാതിരിക്കാനാണ് ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചത്. ഇക്കാര്യം അന്വേഷണത്തില്‍ കണ്ടത്തിയെന്ന് പോലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.ഡി ജെ പാര്‍ട്ടി നടന്നത് നമ്പര്‍ 18 ഹോട്ടലിന്റെ റൂഫ് ടോപ്പില്‍ ആണ്. റൂഫ് ടോപ്പിലെ ക്യാമറയിലെക്കുള്ള വൈദ്യുതി ഉച്ചക്ക് 3.45 ന് തന്നെ വിഛേദിച്ചിരുന്നു. തെറ്റായ ഉദ്ദേശ്യത്തോടെ യുവതികളോട് ഹോട്ടലില്‍ തങ്ങാന്‍ നിര്‍ബന്ധിച്ചു.പാര്‍ട്ടിക്കിടെ റോയിയും സൈജുവുമാണ് ഇതിനായി നിര്‍ബന്ധിച്ചത്.

ഹോട്ടലിന് പുറത്തിറങ്ങിയപ്പോള്‍ സൈജുവും റോയിയും ഇക്കാര്യം സംസാരിച്ചു.ഇവിടെ തന്നെ ഒരു പാര്‍ട്ടി കൂടി കൂടാം എന്ന് പറഞ്ഞു.കാര്‍ കുണ്ടന്നൂരിലെത്തിയപ്പോള്‍ സൈജു പിന്തുടരുന്നത് കണ്ട് റഹ്‌മാന്‍ വാഹനം നിര്‍ത്തി . അവിടെ വെച്ച് ഹോട്ടലിലോ ലോഡ്ജിലോ മുറി ബുക്ക് ചെയ്യാമെന്ന് സൈജു നിര്‍ബന്ധിച്ചു.യുവതികളും സുഹുത്തുക്കളും വഴങ്ങിയില്ല. പിന്നീട് അമിത വേഗതയില്‍ ഇരുകാറുകളും ചേസ് ചെയ്തു.പലവട്ടം പരസ്പരം മറികടന്നു. ഇതോടെയാണ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നരഹത്യ, പ്രേരണ, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പോലീസ് ചുമത്തിയിരുന്നത്.

---- facebook comment plugin here -----

Latest