Kerala
റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; അഞ്ചുവയസുകാരി മരിച്ചു
ബന്ധുക്കള്‍ വരുന്നത് കണ്ട് റോഡിലേക്കിറങ്ങിയ കുട്ടിയെ കാര്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ്

പാലക്കാട്| റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് അഞ്ചുവയസുകാരിയ്ക്ക് ദാരുണാന്ത്യം. പാലക്കാട് കോട്ടോപാടം കുണ്ടുകണ്ടത്തില്‍ നിഷാദിന്റെ മകള്‍ ഫാത്തിമ നിയ ആണ് മരിച്ചത്.
ബന്ധുക്കള്‍ വരുന്നത് കണ്ട് റോഡിലേക്കിറങ്ങിയ കുട്ടിയെ കാര്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
അരിയൂര്‍ കണ്ടമംഗലം റോഡില്‍ ഇന്ന് വെകിട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഫാത്തിമയെ ഉടന്‍ തന്നെ അടുത്തുളള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
---- facebook comment plugin here -----