Connect with us

Kerala

ആൽമരം വീടിനുമുകളിലേക്ക് കടപുഴകിവീണ് അപകടം; നാലുപേര്‍ക്ക് പരുക്ക്

ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം

Published

|

Last Updated

കോഴിക്കോട് | രാമനാട്ടുകര കാരാട് വീടിന് മുകളിലേക്ക് ആല്‍മരം വീണു അപകടം. നാലുപേര്‍ക്ക് പരുക്ക്.രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുത്തിമ്മല്‍ വേലായുധന്റെ വീടിനു മുകളിലേക്കാണ് കാരാട് തിരുത്തുമ്മല്‍ ക്ഷേത്രത്തിലെ ആല്‍മരം കടപുഴകി വീണത്. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം.വേലായുധന്‍, ഭാര്യ ബേബി, മകന്‍ ഷിന്‍ജിത് എന്നിവര്‍ക്കാണ് പരുക്കുപറ്റിയത്.

ആല്‍മരത്തോടൊപ്പം തന്നെ തെങ്ങും മാവും കടപുഴകിവീണതായും നാട്ടുകാര്‍ പറയുന്നു. പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തി പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Latest