Connect with us

Kerala

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരേയും കുടുംബത്തേയും അധിക്ഷേപിച്ചു; എം എം മണി എംഎല്‍എക്കെതിരെ ഡിജിപിക്ക് പരാതി

എംഎം മണിയുടെ പരാമര്‍ശം എംഎല്‍എ എന്ന പദവി ദുരുപയോഗം ചെയ്യലാണ്. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും പരാതിയിലുണ്ട്

Published

|

Last Updated

തിരുവനന്തപുരം |  പ്രസംഗത്തിനിടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചെന്ന് കാണിച്ച് എംഎം മണി എംഎല്‍എക്കെതിരെ ഡിജിപിക്ക് പരാതി. ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ ആണ് പരാതി നല്‍കിയത്. എം എം മണി സര്‍ക്കാര്‍ ജീവനക്കാരേയും കുടുംബാംഗങ്ങളെയും അപമാനിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. എംഎം മണിയുടെ പരാമര്‍ശം എംഎല്‍എ എന്ന പദവി ദുരുപയോഗം ചെയ്യലാണ്. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും പരാതിയിലുണ്ട്

മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അമിത പിഴ ഈടാക്കുന്നു എന്ന് ആരോപിച്ച് ഉടുമ്പന്‍ചോലയില്‍ നടത്തിയ മാര്‍ച്ചില്‍ സംസാരിക്കവെയാണ് എംഎം മണിയുടെ വിവാദ പരാമര്‍ശമുണ്ടായത്

‘രാഷ്ട്രീയം ഉള്ളിലുണ്ടെന്ന് കരുതി ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് നിന്റെയൊക്കെ രാഷ്ട്രീയം എടുത്താല്‍ ഞങ്ങളും രാഷ്ട്രീയം എടുക്കും. പിന്നെ നീയൊന്നും ഇവിടെ ജീവിച്ചിരിക്കില്ല. എന്തെങ്കിലും കേസെടുക്കുക, എന്നിട്ട് പിണറായി വിജയന്റെ പേര് പറയുക. സര്‍ക്കാരിന് മുതലുണ്ടാക്കാനാണെന്ന് പറയുക. സര്‍ക്കാര് നിന്നോടൊക്കെ കൊള്ളയടിക്കാന്‍ പറഞ്ഞോ?. നിന്റെയൊക്കെ അമ്മയെയും പെങ്ങന്‍മാരെയും കൂട്ടിക്കൊടുക്കാന്‍ പറഞ്ഞോ?. സര്‍ക്കാരിന് ന്യായമായ നികുതി കൊടുക്കണം. നികുതി പിരിക്കാന്‍ സംവിധാനങ്ങള്‍ ഉണ്ട്’- എന്നിങ്ങനെയായിരുന്നു മണിയുടെ പ്രസംഗം

Latest