Gulf
പി സി എഫ് നേതാക്കളെ അബുദാബി കമ്മിറ്റി ആദരിച്ചു

അബൂദബി | പി ഡി പി സംസ്ഥാന സെക്രട്ടേറിയേറ്റിലേക്കും സംസ്ഥാന കൗൺസിലിലേക്കും തിരഞ്ഞെടുക്കപ്പെട്ട യു എ ഇ നാഷനൽ കമ്മിറ്റി പ്രസിഡൻ്റ് അബ്ദുൽ ഖാദർ കോതച്ചിറ, നാഷണൽ കമ്മിറ്റി സെക്രട്ടറി കെ പി എ റഫീഖ് എന്നിവരെ പീപ്പിൾസ് കൾച്ചറൽ ഫോറം അബൂദാബി എമിറേറ്റ്സ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡൻ്റ് നജീബ് പൂക്കാട്ടീരി ഷാൾ അണിയിച്ച് ആദരിച്ചു.
സാമൂഹിക സേവനവും ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയവും ഓരോ പ്രവർത്തകൻ്റെയും ജീവിത ദൗത്യമാണെന്നും അതിനായുള്ള ശ്രമങ്ങളിൽ ഓരോ പ്രവർത്തകരും ജാഗരൂകരാവണമെന്നും മറുപടി പ്രസംഗത്തിൽ അബ്ദുൾ ഖാദർ കോതച്ചിറ പറഞ്ഞു.
പി ഡി പി മുൻ സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര യോഗം ഉൽഘാടനം ചെയ്തു. ഗ്ലോബൽ പിസിഎഫ് നേതാവ് ഇല്യാസ് തലശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് സാഹിബ്, ഇസ്മാഈൽ നാട്ടിക റഷീദ് പട്ടിശ്ശേരി, അലി തവനൂർ സഫ് വാൻ മാറാക്കര, ഗഫൂർ ചങ്ങരംകുളം, ജലീൽ കടവ്, ഇബ്രാഹിം പട്ടിശ്ശേരി പ്രസംഗിച്ചു.
---- facebook comment plugin here -----