Connect with us

rsc thartheel-2022

ആർ എസ് സി തർതീൽ അവാർഡ് അബ്ദുർറശീദ് സഖാഫി വേങ്ങൂരിന്

ഖുർആൻ മേഖലയിൽ നൽകിയ സേവനം മുൻനിർത്തി ശൈഖ് സായിദ് അവാർഡ് ലഭിച്ചിട്ടുണ്ട്. 

Published

|

Last Updated

അൽ ഐൻ | ആർ എസ് സി തർതീൽ അവാർഡ്  ഖുർആൻ പണ്ഡിതനും ഖാരിഉമായ ഹാഫിസ്  അബ്ദുർറശീദ് സഖാഫി വേങ്ങൂരിന് സമ്മാനിച്ചു. ആർ എസ് സി നാഷനൽ തർതീൽ വേദിയിൽ പി പി എ കുട്ടി ദാരിമി മമ്പുറം അവാർഡ്  നൽകി. അബൂബക്കർ അസ്ഹരി, ഹംസ മുസ്ലിയാർ ഇരിങ്ങാവൂർ, അബ്ദുൽ മജീദ് സഖാഫി, അബ്ദുസമദ് സഖാഫി, ഷമീം തിരൂർ, കബീർ കെ സി, ഹമീദ് സഖാഫി, ബദറുദ്ദീൻ സഖാഫി സംബന്ധിച്ചു.

പെരിന്തൽമണ്ണ  വേങ്ങൂർ സ്വദേശിയായ അബ്ദുർറഷീദ് സഖാഫി പിതാവ് വി മുഹമ്മദ് മുസ്ലിയാരിൽ നിന്നാണ് പ്രാഥമിക പഠനം ആരംഭിച്ചത്. മർകസ് ഹിഫ്സുൽ ഖുർആൻ കോളജിൽ നിന്ന് ഹിഫ്സ് പഠനം പൂർത്തിയാക്കി. മർകസിൽ നിന്ന് ഒന്നാം റാങ്കോടെ കാമിൽ സഖാഫി ബിരുദം  കരസ്ഥമാക്കി. തുടർന്ന് മർകസ് ശരീഅത്ത് കേളേജിൽ ഹിസ്ബ് അധ്യാപകനായി സേവനം ചെയ്തു. ഖുർആൻ പഠന പരിശീലകർക്ക്  ഖുർആൻ വ്യാകരണ നിയമ പഠനം, പാരായണ രീതി, ഖുർആൻ മനപ്പാഠമാക്കിയ ഹാഫിസുകൾക്ക് ട്രൈനിംഗ്,  പൊതുജനങ്ങൾക്ക് ഖുർആ പഠന  ക്ലാസ് തുടങ്ങി വ്യത്യസ്ത മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചു.

2004ൽ യു എ ഇ ഔഖാഫിൻ്റെ ഇമാമായി സേവനം തുടങ്ങി പ്രവാസ ലോകത്ത് രണ്ട് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്നു. മുസഫയിലും അബൂദാബിയിലും  പൊതുജനങ്ങൾക്ക് നേരിട്ടുള്ള ഖുർആൻ പഠനവേദി ഒരുക്കിയ സഖാഫിക്ക് ആയിരക്കണക്കിന് ശിഷ്യഗണങ്ങളുണ്ട്.  ഖുർആൻ മേഖലയിൽ നൽകിയ സേവനം മുൻനിർത്തി ശൈഖ് സായിദ് അവാർഡ് ലഭിച്ചിട്ടുണ്ട്. പിതാവ്- വേങ്ങൂർ വി മുഹമ്മദ് മുസ്‌ലിയാർ. മാതാവ്- ആഇശ.  ഭാര്യ- ഫാത്വിമ സാബിറ. മുഹമ്മദ് ആസിം, ഫാത്വിമ സീന, ഹന, ഹംന എന്നിവർ മക്കളാണ്

---- facebook comment plugin here -----

Latest