National
ഡല്‍ഹിയില്‍ എ എ പി 4 സീറ്റിലും കോണ്‍ഗ്രസ് 3 സീറ്റിലും മത്സരിച്ചേക്കും
സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ എ എ പി യുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്ക്. ഡല്‍ഹിയിലെ ഏഴ് ലോക്‌സഭ സീറ്റുകളില്‍ നാല് സീറ്റില്‍ എ എ പി യും മൂന്ന് സീറ്റില്‍ കോണ്‍ഗ്രസും മത്സരിച്ചേക്കുമെന്നാണ് വിവരം. സീറ്റ് വിഭജന ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെത്തിയെന്ന് അരവിന്ദ് കെജ് രിവാള്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
2014 ലും 2019 ലും ഡല്‍ഹിയിലെ ഏഴ് സീറ്റിലും ബി ജെ പി യാണ് വിജയിച്ചത്. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രം നല്‍കാമെന്നായിരുന്നു എ എ പി പറഞ്ഞിരുന്നത്. ഇത് ഇരു പാര്‍ട്ടികള്‍ തമ്മിലുള്ള സഖ്യ ചര്‍ച്ചകള്‍ മന്ദഗതിയിലാക്കി.
---- facebook comment plugin here -----