Kerala
നിലമ്പൂരില്‍ 20 ഗ്രാമിലധികം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍
മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട മെത്താഫിറ്റമിനാണ് പിടിച്ചെടുത്തത്. എടക്കര വെള്ളാരംകുന്ന് തെക്കര തൊടിയില്‍ നിഷാദ് (26) ആണ് പിടിയിലായത്.

മലപ്പുറം | നിലമ്പൂരില്‍ 20.235 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍. മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട മെത്താഫിറ്റമിനാണ് പിടിച്ചെടുത്തത്. എടക്കര വെള്ളാരംകുന്ന് തെക്കര തൊടിയില്‍ നിഷാദ് (26) ആണ് പിടിയിലായത്. ഓണം പ്രത്യേക കര്‍മ പദ്ധതിയുടെ ഭാഗമായി നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസും കാളികാവ് എക്‌സൈസ് റെയ്ഞ്ച് ഓഫീസും നടത്തിയ സംയുക്ത പരിശോധനയിലാണ് നിഷാദിനെ അറസ്റ്റ് ചെയ്തത്.
എടക്കര പാലത്തിന് സമീപം കലക്കന്‍ പുഴയുടെ സമീപത്തായി ഇല്ലിക്കാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി കൈവശം വച്ചിരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തത്. എടക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍ ബി ഷൈജുവിന്റെ സാന്നിധ്യത്തില്‍ പരിശോധിച്ച് നിഷാദില്‍ നിന്ന് കൂടുതല്‍ മയക്കുമരുന്ന് കണ്ടെടുത്തു. നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എആര്‍ രതീഷ് അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധന നടത്തിയ ശേഷം പ്രതിയെ നിലമ്പൂര്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കണ്ടെടുത്ത മെത്താഫിറ്റമിനും രേഖകളും നിലമ്പൂര്‍ റെയ്ഞ്ച് ഓഫീസില്‍ ഹാജരാക്കി.
കാളികാവ് റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷിജുമോന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ആര്‍ പി സുരേഷ് ബാബു, പി കെ പ്രശാന്ത്, എം എന്‍ രഞ്ജിത്ത്, സി ഇ ഒമാരായ ടി കെ സതീഷ്, ഇ അഖില്‍ ദാസ്, വി ലിജിന്‍, കെ വി വിപിന്‍, എം സുനില്‍കുമാര്‍, ടി അമിത്, മുഹമ്മദ് അഫ്‌സല്‍, മുഹമ്മദ് ഷെരീഫ്, ഡബ്ല്യു സി ഇ ഒ. എ കെ നിമിഷ, ഡ്രൈവര്‍ പ്രദീപ് എന്നിവര്‍ സംയുക്ത പരിശോധനയില്‍ പങ്കെടുത്തു.