Kerala
തിരുവനന്തപുരത്ത് കോണ്‍വെന്റില്‍ യുവതി ജീവനൊടുക്കിയ നിലയില്‍
കോണ്‍വെന്റില്‍ കന്യാസ്ത്രീ പഠനം നടത്തി വരികയായിരുന്നു യുവതി

തിരുവനന്തപുരം \ കഠിനംകുളം വെട്ടുതുറയിലെ കോണ്‍വെന്റില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിനി അന്നപൂരണി (27) യെയാണ് കോണ്‍വെന്റിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.രാവിലെ പ്രാര്‍ഥനക്ക് വരാത്തതിനെത്തുടര്‍ന്ന് മറ്റുള്ളവര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കോണ്‍വെന്റില്‍ കന്യാസ്ത്രീ പഠനം നടത്തി വരികയായിരുന്നു യുവതി.
തനിക്ക് കന്യാസ്ത്രീയാകാന്‍ യോഗ്യതയില്ലെന്നും അതുകൊണ്ട് പോകുന്നു എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണട്്. ഒരു വര്‍ഷം മുന്‍പാണ് അന്നപൂരണി കോണ്‍വെന്റിലെത്തിയത്. പഠനത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ സാമൂഹിക സേവനത്തിനു ശേഷം കഴിഞ്ഞ മാസമാണ് ഇവര്‍ കോണ്‍വെന്റില്‍ മടങ്ങിയെത്തിയത്.
---- facebook comment plugin here -----