Kerala
യുവാവ് സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു
എം സി റോഡില്‍ കുരമ്പാല പെട്രോള്‍ പമ്പിന് സമീപത്തുവെച്ചായിരുന്നു അപകടം

പന്തളം | സിനിമ കണ്ട മടങ്ങുകയായിരുന്ന യുവാവ് സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു. പൂഴിക്കാട് തവളംകുളം സോമാലയത്തില്‍ വേണുവിന്റെ മകന്‍ വിഷ്ണു (ഉണ്ണിക്കുട്ടന്‍-22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കീരുകുഴി സ്വദേശി അമലിനെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എം സി റോഡില്‍ കുരമ്പാല പെട്രോള്‍ പമ്പിന് സമീപത്തുവെച്ചായിരുന്നു അപകടം. അടൂരില്‍ സിനിമ കണ്ട് മടങ്ങുകയായിരുന്ന വിഷ്ണുവും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും അടൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.
---- facebook comment plugin here -----