Connect with us

Kerala

പെരുമ്പാടി ചുരത്തില്‍ സ്ത്രീയുടെ മൃതദേഹം വെട്ടിമുറിച്ച് പെട്ടിയില്‍ ഉപേക്ഷിച്ച നിലയില്‍

പെട്ടിയില്‍ നാല് കഷണങ്ങളാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Published

|

Last Updated

കണ്ണൂര്‍  | സ്ത്രീയുടെ മൃതദേഹം വെട്ടി മുറിച്ച്് പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി-കുടക് പാതയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.മൃതദേഹം അഴുകിയ നിലയിലാണ്. പതിനെട്ടോ പത്തൊമ്പതോ വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയുടിയുടെ മൃതദേഹമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.രണ്ടാഴ്ചയോളം പഴക്കമുള്ള മൃതദേഹം ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല

പെട്ടിയില്‍ നാല് കഷണങ്ങളാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിരാജ്പേട്ട പോലീസ് അന്വേഷണം ആരംഭിച്ചു.