Connect with us

Kerala

താക്കോല്‍ ദ്വാര ശസ്ത്രക്രിയക്കിടെ 14കാരന്റെ വയറ്റില്‍ സര്‍ജിക്കല്‍ ക്ലിപ്പ് കുടുങ്ങി

സംഭവത്തില്‍ രോഗിയായ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.

Published

|

Last Updated

തൃശൂര്‍ | വയറിനകത്തെ മുഴ നീക്കം ചെയ്യുന്നതിനുള്ള താക്കോല്‍ ദ്വാര ശസ്ത്രക്രിയക്കിടെ 14കാരന്റെ ശരീരത്തിൽ സര്‍ജിക്കല്‍ ക്ലിപ്പ് കുടുങ്ങിയതായി പരാതി. ക്ലിപ്പ് കുടുങ്ങിയതിനെ തുടര്‍ന്ന് വയറിനകത്ത് പഴുപ്പ് ബാധിച്ചതോടെ കുട്ടിയെ എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വീണ്ടും ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു.

ഇതില്‍ സര്‍ജിക്കല്‍ ക്ലിപ്പ് പുറത്തെടുത്തു. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തൃശൂര്‍ ദയ ആശുപത്രിയിലെ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചതെന്നാണ് പരാതി.

കുട്ടിയുടെ ബന്ധുക്കള്‍ വാക്കാല്‍ പരാതി നല്‍കിയെന്നും രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദയ ആശുപത്രി ഉടമ അബ്ദുൽ ജബ്ബാര്‍ പറഞ്ഞു. പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest