National
സാരി കഴുത്തില്‍ കുരുങ്ങി ഏഴുവയസ്സുകാരി മരിച്ചു
സാരി ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു.

പക്കാരിയ| കളിച്ച് കൊണ്ടിരുന്നപ്പോള്‍ സാരി കഴുത്തില്‍ കുരുങ്ങി ഏഴുവയസ്സുകാരി മരിച്ചു. മധ്യപ്രദേശിലെ അനുപ്പൂര്‍ ജില്ലയിലെ പക്കാരിയ ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. വീടിന്റെ പുറം ഭിത്തിയില്‍ ഘടിപ്പിച്ച മുളയില്‍ കെട്ടിയ സാരി ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു.
തൂങ്ങിയ നിലയില്‍ കണ്ടെത്തിയ കുട്ടിയെ കോട്മ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ അമ്മ വീടിനകത്ത് ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം.
---- facebook comment plugin here -----