Kerala
പാലക്കാട് കല്ലടിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതര പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു
ചുങ്കം കളപ്പാറ സ്വദേശി ലിസി ആണ് മരിച്ചത്

പാലക്കാട്|പാലക്കാട് കല്ലടിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതര പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. കല്ലടിക്കോട് ചുങ്കം കളപ്പാറ സ്വദേശി ലിസി ആണ് മരിച്ചത്. ഇന്ന് രാവിലെ കല്ലടിക്കോട് ചുങ്കത്ത് വെച്ചായിരുന്നു അപകടം. അപകടത്തില്‍ ലിസി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ഓടിച്ചിരുന്ന ടോണി തോമസിനും പരുക്കേറ്റു.
ദേശീയപാതയില്‍ വച്ച് വാഹനം മറികടക്കുന്നതിനിടെ ഇരുചക്ര വാഹനം കാറിടിച്ച് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ച ലിസിയുടെ ശരീരത്തിലൂടെ എതിര്‍ദിശയില്‍ നിന്ന് വന്ന പിക്കപ്പ് വാന്‍ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ലിസിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
---- facebook comment plugin here -----