Sexual Abuse
കണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ അച്ഛന്‍ പീഡിപ്പിച്ചു
സ്‌കൂള്‍ കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടി വെളിപ്പെടുത്തിയതാണിത്.

കണ്ണൂര്‍ | സ്‌കൂള്‍ വിദ്യാര്‍ഥിക്ക് അച്ഛന്റെ ലൈംഗിക പീഡനം. സ്‌കൂള്‍ കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടി വെളിപ്പെടുത്തിയതാണിത്. കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്ലാസിൽ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് സ്കൂൾ അധികൃതർ കൌൺസിലിന് വിധേയയാക്കിയത്. കൌൺസിലറോട് കുട്ടി കാര്യം പറയുകയും തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയുമായിരുന്നു.
---- facebook comment plugin here -----