Connect with us

National

യു ടേണ്‍ എടുക്കുകയായിരുന്ന ടാങ്കറിലേക്ക് റോള്‍സ് റോയ്‌സ് പാഞ്ഞുകയറി; രണ്ട് മരണം

230 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുകയായിരുന്ന കാറിന്റെ ഡ്രൈവറുടെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

Published

|

Last Updated

ന്യൂഡല്‍ഹി| യു ടേണ്‍ എടുക്കുകയായിരുന്ന ടാങ്കര്‍ ലോറിയിലേക്ക് റോള്‍സ് റോയ്‌സ് കാര്‍ പാഞ്ഞുകയറി. ടാങ്കര്‍ ലോറിയിലെ ഡ്രൈവറും സഹായിയും കൊല്ലപ്പെട്ടു. ഡല്‍ഹി മുംബൈ എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. 230 കിലോമീറ്റര്‍ വേഗതയിലായിരുന്നു അപകട സമയത്ത് റോള്‍സ് റോയ്‌സ് കാര്‍ സഞ്ചരിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായി തകര്‍ന്ന റോള്‍സ് റോയ്‌സ് കാറിലെ യാത്രക്കാര്‍ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.

കാറിന്റെ ഡ്രൈവറുടെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പ്രമുഖ വ്യവസായിയും കൂബര്‍ ഗ്രൂപ്പ് ഡയറക്ടറുമായ വികാസ് മാലു സഞ്ചരിച്ച റോള്‍സ് റോയിസാണ് അപകടത്തിന് കാരണമാക്കിയത്. വികാസ് മാലുവിനും ഒപ്പമുണ്ടായിരുന്നവര്‍ക്കും അപകടത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്. അപകടത്തിന് പിന്നാലെ റോള്‍സ് റോയിസിന് തീ പിടിച്ചു. എന്നാല്‍ കാറിലുണ്ടായിരുന്നവരെ പിന്നാലെയുണ്ടായിരുന്ന കാറിലുള്ളവര്‍ പുറത്തെടുക്കുകയായിരുന്നു.

ഉത്തര്‍പ്രദേശ് സ്വദേശികളായ ടാങ്കര്‍ ലോറി ഡ്രൈവര്‍ റാം പ്രീതും സഹായി കുല്‍ദീപുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ചണ്ഡിഗഡ് സ്വദേശികളായ ദിവ്യ, തബ്‌സീര്‍, ഡല്‍ഹി സ്വദേശിയായ വികാസ് എന്നിവരാണ് റോള്‍സ് റോയിസിലെ യാത്രക്കാര്‍. ഇവരെ ഗുരുഗ്രാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

 

Latest