Connect with us

Kozhikode

ഉള്ളിയേരിയില്‍ പ്രതിഭാസംഗമം സംഘടിപ്പിച്ചു

വിവിധ മേഖലകളില്‍ പ്രതിഭകളായ 60 പേര്‍ക്ക് ഉപഹാരം നല്‍കി

Published

|

Last Updated

ഉള്ളിയേരി | ഗ്രാമ പഞ്ചായത്ത് ഭരണസമിതി കല-കായിക-സംഗീത-സാഹിത്യ-ഉന്നത വിദ്യാഭ്യാസ രംഗങ്ങളിലെ 60 പ്രതിഭകളെ അനുമോദിച്ചു.

സാര്‍വദേശീയ – ദേശീയ-സംസ്ഥാനതല പുരസ്‌ക്കാരങ്ങളും റാങ്കും കരസ്ഥമാക്കിയ പഞ്ചായത്ത് നിവാസികളെയാണ് ആദരിച്ചത്. വിവിധ മേഖലകളില്‍ പ്രതിഭകളായ 60 പേര്‍ക്ക് ഉപഹാരം നല്‍കി. ശുചിത്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എ ഗ്രേഡ് കിട്ടിയ 20 കുടുംബങ്ങള്‍ക്ക് പ്രത്യേക ഉപഹാരവും നല്‍കി.

എഴുത്തുകാരനും പ്രഭാഷകനുമായ മോഹനന്‍ ചേനോളി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി അജിത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി ഷാജി, കെ ടി സുകുമാരന്‍, ചന്ദ്രിക പൂമഠം, രാജേന്ദ്രന്‍ കുളങ്ങര, കെ കെ സുരേഷ്, കെ പി സുരേഷ്, ഇ എം ദാമോദരന്‍, സി പി സതീശന്‍ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് എന്‍ എം ബാലരാമന്‍ സ്വാഗതം പറഞ്ഞു.