International
മെക്‌സിക്കൻ പരിശീലന കപ്പൽ ബ്രൂക്‌ലിൻ പാലത്തിലിടിച്ച് അപകടം; രണ്ടു മരണം, നിരവധിപേര്‍ക്ക് പരുക്ക്
297 അടി നീളവും നാല്‍പ്പത് അടി വീതിയുമുള്ള കപ്പല്‍ ആണ് അപകടത്തില്‍പ്പെട്ടത്.

വാഷിങ്ടണ്‍ | ന്യൂയോര്‍ക്കിലെ ബ്രുക്കിലിന്‍ പാലത്തില്‍ കപ്പല്‍ ഇടിച്ച് അപകടം.രണ്ടു പേര്‍ മരിച്ചു.മെക്സിക്കന്‍ നേവിയുടെ ‘Cuauhtemoc’ എന്ന പരിശീലന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. നിരവധിയാളുകള്‍ക്ക് പരുക്കേറ്റതായാണ് വിവരം.സംഭവസമയം 277 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. നാലുപേരുടെ നില ഗുരുതരമാണ്.
ഇന്നലെ രാത്രിയോടെയാണ് സംഭവം.അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.297 അടി നീളവും നാല്‍പ്പത് അടി വീതിയുമുള്ള കപ്പല്‍ ആണ് അപകടത്തില്‍പ്പെട്ടത്.
കപ്പലിന്റെ മൂന്ന് പായ്മരത്തിന് കാര്യമായി കേടുപാടു ഉണ്ടായി.ഈസ്റ്റ് നദിയിലൂടെ ബ്രൂക്ലിന്‍ പാലം കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.142 വര്‍ഷം പഴക്കമുള്ള പാലത്തിന് വലിയ നാശനഷ്ടങ്ങളൊന്നും ഇല്ലെന്നാണ് റിപോര്‍ട്ട്.അപകടകാരണം പരിശോധിച്ചു വരികയാണ്.
In an absolutely stunning modern metaphor a ship blaring Mexican music and flying a massive Mexican flag just got destroyed by the Brooklyn bridge.
Can’t make it uppic.twitter.com/AUJy0q3oFB
— Benny Johnson (@bennyjohnson) May 18, 2025