Kerala
ട്രെയിലര്‍ ലോറി സ്കൂട്ടറിലിടിച്ച് നവവധു മരിച്ചു
അപകടം അരൂർ ദേശീയപാതയില്‍ ഉയരപ്പാത നിര്‍മാണം നടക്കുന്നിടത്ത്

അരൂര്‍| ദേശീയപാതയില്‍ അരൂര്‍ ക്ഷേത്രം കവലയില്‍ ട്രെയിലര്‍ ലോറി സ്കൂട്ടറിലിടിച്ച് നവവധു മരിച്ചു. ഭര്‍ത്താവുമൊത്ത് സ്‌കൂട്ടറില്‍ പള്ളിയിലേക്ക് പോകുന്നതിനിടെ രാവിലെ 9.30ഓടെയായിരുന്നു അപകടം. തച്ചാറ കന്നുകളങ്ങര വീട്ടില്‍ ജോമോന്റെ ഭാര്യ എസ്‌തേര്‍ (27) ആണ് മരിച്ചത്.
ദേശീയപാതയില്‍ ഉയരപ്പാത നിര്‍മാണം നടക്കുന്നയിടത്താണ് അപകടമുണ്ടായത്. ട്രെയിലര്‍ ജോമോന്‍ ഓടിച്ച സ്‌കൂട്ടറില്‍ തട്ടിയതോടെ പിന്‍ സീറ്റിലായിരുന്ന എസ്‌തേര്‍ റോഡിലേക്ക് തെറിച്ചുവീണു. സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഇവരുടെ വിവാഹം ആറ് മാസം മുമ്പാണ് കഴിഞ്ഞത്. മൃതദേഹം അരൂക്കുറ്റി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിൽ.
---- facebook comment plugin here -----