Connect with us

OBITUARY

കോഴിക്കോട് മാവൂര്‍ സ്വദേശിനിയായ നഴ്‌സ് മക്കയില്‍ നിര്യാതയായി

20 ദിവസം മുന്‍പാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്

Published

|

Last Updated

മക്ക | പ്രസവം കഴിഞ്ഞ് ഇരുപാതാം നാള്‍ മലയാളി നഴ്‌സ് മക്കയില്‍ നിര്യാതയായി. കോഴിക്കോട് മാവൂര്‍ സ്വദേശിനി അസ്ന (29) ആണ് മരിച്ചത്. 20 ദിവസം മുമ്പാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

മക്കയിലെ സ്വകാര്യ മെഡിക്കല്‍ സെന്ററില്‍ സ്റ്റാഫ് നേഴ്‌സായിരുന്നു. തലച്ചോറില്‍ ഉണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തലവേദനയെ തുടര്‍ന്ന് ഇന്നലെ വൈകിട്ടായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അല്‍നൂര്‍ ആശുപത്രിയിലായിരുന്നു മരണം.

കോഴിക്കോട് മാവൂരിലെ പരേതനായ കൊടക്കാട്ടകത്ത് കോയക്കുട്ടിയുടെ മകളാണ്. മക്കയില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന നൗഷാദാണ് ഭര്‍ത്താവ്. നുസൈര്‍, മുഹമ്മദ് എന്നിവര്‍ മക്കളാണ്. മാതാവ് ഖദീജ മക്കയിലുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി കബറടക്കം മക്കയില്‍ നടക്കും

 

---- facebook comment plugin here -----

Latest