Obituary
എടവണ്ണ സ്വദേശി ദുബൈയില്‍ നിര്യാതനായി
നാളെ നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം

ദുബൈ | എടവണ്ണ സ്വദേശി ദുബൈയില്‍ നിര്യാതനായി. അയിന്തൂര്‍ ചെമ്മല ശിഹാബുദ്ദീന്‍ (46) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. നാളെ നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. സുഹൃത്തുക്കളുടെ മുറിയില്‍ ഇരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
ഭാര്യ: റസീന (മൂര്‍ക്കനാട്), മക്കള്‍: ഫാത്തിമ സിയ, സെല്ല, സഫ, മര്‍വ. പിതാവ്: പരേതനായ ചെമ്മല മുഹമ്മദ്. മാതാവ്: നഫീസ.
സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്
---- facebook comment plugin here -----