National
നുണ പറയുന്ന പ്രധാനമന്ത്രിക്ക് നന്മ ചെയ്യാന്‍ കഴിയില്ല; മോദിക്കെതിരെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ആര്‍ എസ് എസും ബി ജെ പിയും വിഷം

ന്യൂഡല്‍ഹി | പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലിയെന്നും നുണ പറയുന്ന ഒരു പ്രധാനമന്ത്രിക്ക് രാജ്യത്തിന് നന്മ ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച ഭാഗീദാരി ന്യായ് മഹാസമ്മേളനത്തിന്റെ വേദിയില്‍ പ്രസംഗിക്കുകയായിരുന്നു ഖാര്‍ഗെ.
നിരവധി തൊഴില്‍ വാഗ്ദാനം സൃഷ്ട്ടിക്കുമെന്ന് നരേന്ദ്ര മോദി ഉറപ്പ് നല്‍കിയിരുന്നു. ഒ ബി സി വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. പക്ഷെ ഇത്തരം നുണകള്‍ പറയുന്നത് മാത്രമാണ് നരേന്ദ്ര മോദി ആകെ ചെയ്തതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.
ആര്‍ എസ് എസും ബി ജെ പിയും വിഷം പോലെയാണ്. വിഷം രുചിച്ചാല്‍ നിങ്ങള്‍ ഇല്ലാതെയാകും. ബി ജെ പി, ആര്‍ എസ് എസ് എന്നിവര്‍ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. നമ്മള്‍ ഒറ്റക്കെട്ടായി പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.