FIRE
കൊല്ലത്ത് ഗോഡൗണിൽ വൻ തീപ്പിടിത്തം
ഗോഡൗണിൽ നിന്ന് അടുത്തുള്ള വീട്ടിലേക്കും തീ പടർന്നു.

കൊല്ലം | പള്ളിമുക്കിൽ ഫർണിച്ചർ ഷോപ്പിൻ്റെ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഗോഡൗണിൽ സൂക്ഷിച്ച ഫർണിച്ചർ വസ്തുക്കൾ പൂർണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. കടപ്പാക്കടയിൽ നിന്നെത്തിയ മൂന്ന് ഫയര്‍ യൂനിറ്റുകളാണ് തീയണച്ചത്.
രാവിലെ ആറരയോടെയാണ് പുക ഉയരുന്നത് ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. നിസ്കാര ശേഷം പള്ളി പരിസരത്തുള്ളവരാണ് ആദ്യം കണ്ടത്. ഉടനെ അഗ്നിശമന സേനയെ അറിയിച്ചു. ഗോഡൗണിലേക്കുള്ളത് ഇടവഴിയായതിനാൽ ഫയർ ഫോഴ്സിന് അവിടേക്ക് പെട്ടെന്ന് എത്താനായില്ല. ഗോഡൗണിൽ നിന്ന് അടുത്തുള്ള വീട്ടിലേക്കും തീ പടർന്നു. ഇവിടെയും നാശനഷ്ടങ്ങളുണ്ടായി.
---- facebook comment plugin here -----