Connect with us

Kerala

മകളുമായി റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു പരുക്കേറ്റ വീട്ടമ്മ മരിച്ചു

പാലക്കാട് തൃത്താല ഞാങ്ങാട്ടിരി സ്വദേശിനി പന്തല്ലൂര്‍ വീട്ടില്‍ ശിവശങ്കരന്റെ ഭാര്യ ശോഭനയാണ് മരിച്ചത്.

Published

|

Last Updated

പാലക്കാട് | കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാലക്കാട് തൃത്താല ഞാങ്ങാട്ടിരി സ്വദേശിനി പന്തല്ലൂര്‍ വീട്ടില്‍ ശിവശങ്കരന്റെ ഭാര്യ ശോഭനയാണ് മരിച്ചത്.

മകള്‍ക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഇരുവരെയും കാറിടിച്ചു തെറിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ ശോഭന തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

കഴിഞ്ഞ ആഗസ്റ്റ് 17ന് ശനിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടം.
മകളെ ബസില്‍ കയറ്റുന്നതിന് ബസ് സ്റ്റോപ്പിലേക്ക് പോവാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ കൂറ്റനാട് ഭാഗത്ത് നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ഇരുവരേയും ഇടിച്ചത്.

 

Latest