Kozhikode
ഇന്റ്രാ ജാമിഅ ഹദീസ് കോണ്‍ഫറന്‍സ് സമാപിച്ചു
'ഹദീസ് നിരൂപണം: പാരമ്പര്യ രീതികളും സമകാലിക വെല്ലുവിളികളും'' എന്ന വിഷയത്തില്‍ ഈങ്ങാപ്പുഴ ദാറുല്‍ ഹിദായയില്‍ നടന്ന സമ്മേളനം അക്കാദമിക സംവാദങ്ങള്‍ക്ക് വേദിയായി.
ഈങ്ങാപ്പുഴ | ഹദീസ് ശാസ്ത്രത്തിലെ പരമ്പരാഗത നിരൂപണ രീതികളും സമകാലിക കാലഘട്ടം ഉയര്‍ത്തുന്ന വെല്ലുവിളികളും വിശദമായി ചര്‍ച്ച ചെയ്തുകൊണ്ട് ജാമിഅ മദീനത്തുന്നൂര്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹദീസ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ഇന്റ്രാ ജാമിഅ ഹദീസ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ‘ഹദീസ് നിരൂപണം: പാരമ്പര്യ രീതികളും സമകാലിക വെല്ലുവിളികളും” എന്ന വിഷയത്തില്‍ ഈങ്ങാപ്പുഴ ദാറുല്‍ ഹിദായയില്‍ നടന്ന സമ്മേളനം അക്കാദമിക സംവാദങ്ങള്‍ക്ക് വേദിയായി.
സമ്മേളനം ജാബിര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഷിബിലി നൂറാനി അധ്യക്ഷത വഹിച്ചു. അസ്ലം ജലീല്‍ നൂറാനി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് സിനാന്‍ നൂറാനി സ്വാഗതം പറഞ്ഞു.
ഗവേഷണ പ്രബന്ധ അവതരണങ്ങളില്‍ മികച്ച പ്രബന്ധത്തിനുള്ള അംഗീകാരം മര്‍കസ് ഫസല്‍ ഹഖ് അന്‍ഡമാനിലെ ഇ എം മുഹമ്മദ് അബ്ദുല്‍ റസാഖിന് ലഭിച്ചു. ‘മുനീറുല്‍ അയ്ന്‍ എന്ന കര്‍മ്മശാസ്ത്ര ഗ്രന്ഥത്തില്‍ ആലാ ഹസ്രത്ത് സ്വീകരിച്ച ഹദീസ് നിരൂപണ രീതിശാസ്ത്രത്തെക്കുറിച്ചുള്ള അന്വേഷണം’ എന്ന വിഷയത്തിലായിരുന്നു പഠനം. പരിപാടിയില്‍ വിദ്യാര്‍ഥികളും ഗവേഷകരും അധ്യാപകരും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

