Connect with us

Kerala

വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ച സ്ഥിരം മോഷ്ടാവ് പിടിയില്‍

കോഴിക്കോട് പറമ്പില്‍ ബസാറില്‍ നടന്ന കവര്‍ച്ചയില്‍ പാറക്കുളം സ്വദേശി അഖില്‍ ആണ് പിടിയിലായത്

Published

|

Last Updated

കോഴിക്കോട് | വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് പറമ്പില്‍ ബസാറില്‍ നടന്ന കവര്‍ച്ചയില്‍ പാറക്കുളം സ്വദേശി അഖില്‍ ആണ് പിടിയിലായത്. 14 ഇടങ്ങളില്‍ മോഷണം നടത്തിയതായി പ്രതി സമ്മതി ച്ചിട്ടുണ്ടെന്നു മെഡിക്കല്‍ കോളേജ് എ സി പി എ ഉമേഷ് അറിയിച്ചു.

ഇന്നലെ മോഷണ ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ കക്കോടിയില്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് മോഷ്ടിച്ച മറ്റൊരു ബൈക്കുമായി രക്ഷപെടാന്‍ ശ്രമിക്കുമ്പോഴാണ് പ്രതി പിടിയിലായത്. പാറക്കുളം സ്വദേശി അഖില്‍ കക്കോടി, കാക്കൂര്‍ എന്നിങ്ങനെ പല ഇടങ്ങളിലും മോഷണ പരമ്പര നടത്തിയതായി പോലീസ് പറഞ്ഞു. കക്കോടിയില്‍ ഉപേക്ഷിച്ച നിലയില്‍ സ്‌കൂട്ടറില്‍ വ്യാജ നമ്പര്‍ പ്ലേറ്റാണ് ഉണ്ടായിരുന്നത്.

പാറക്കുളം ഭാഗത്ത് നിന്ന് മോഷ്ടിച്ച ബൈക്കില്‍ വന്നപ്പോഴാണ് പ്രതിയെ പിടികൂടിയത്. എലത്തൂര്‍ ഭാഗത്തുനിന്നു മോഷ്ടിച്ചതാണ് ഈ വണ്ടിയെന്നും കണ്ടെത്തി. അഖിലിനെതിരെ 14 ഓളം കേസുകള്‍ നിലവിലുണ്ട്. വീട് പൂട്ടി പോകുമ്പോള്‍ വിലപിടിപ്പുള്ള വസ്തുകള്‍ സൂക്ഷിക്കണമെന്നും പൊലീസ് ആപ്പില്‍ അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

 

---- facebook comment plugin here -----

Latest