Kerala
പൂജാ ഫെസ്റ്റിവല്‍; പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചു
ചെന്നൈ എഗ്മോര്‍ - തിരുവനന്തപുരം നോര്‍ത്ത് റൂട്ടിലാണ് പ്രത്യേക ട്രെയിന്‍ സര്‍വീസ്

ചെന്നൈ | പൂജാ ഫെസ്റ്റിവലിനോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കാന്‍ ചെന്നൈ എഗ്മോര്‍ – തിരുവനന്തപുരം നോര്‍ത്ത് റൂട്ടില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ.
ട്രെയിന്‍ നമ്പര്‍ 06075: ചെന്നൈ – തിരുവനന്തപുരം, ട്രെയിന്‍ നമ്പര്‍ 06075 ചെന്നൈ എഗ്മോര്‍ തിരുവനന്തപുരം നോര്‍ത്ത് ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ സര്‍വീസ് സെപ്റ്റംബര്‍ 30 ചൊവ്വാഴ്ച രാത്രി 22.15 ന് ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 02.05 ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും.
---- facebook comment plugin here -----