Connect with us

Oman

യുഎസ് സഊദിക്ക് എഫ്-35 യുദ്ധവിമാനങ്ങൾ നൽകുമെന്ന് ട്രംപ്

സഊദി അറേബ്യ യുഎസിലെ നിക്ഷേപം ഒരു ട്രില്യൺ ഡോളറായി വർധിപ്പിക്കും

Published

|

Last Updated

വാഷിങ്ടൺ ഡി സി | സഊദി അറേബ്യക്ക് അമേരിക്ക എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കുമെന്ന് സ്ഥിരീകരിച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്റാഈലിന് നൽകുന്ന വിമാനങ്ങൾക്ക് ഏകദേശം സമാനമായവയായിരിക്കും സഊദിക്ക് നൽകുകയെന്നും ട്രംപ് പറഞ്ഞു. 48 വിമാനങ്ങളാണ് സഊദി ഔദ്യോഗികമായി ആവശ്യപ്പെട്ടത്.

യുഎസ് സന്ദർശിക്കുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനോടൊപ്പം ഓവൽ ഓഫീസിൽ ഇരിക്കവെയാണ് ട്രംപ് ഈ പരാമർശം നടത്തിയത്. ഇസ്റാഈലിന് നൽകുന്ന അതേ അഞ്ചാം തലമുറ വിമാനങ്ങൾ സഊദിക്ക് നൽകുകയാണെങ്കിൽ ഇസ്റാഈലിന്റെ സൈനിക മുൻഗണന എങ്ങനെ നിലനിർത്തുമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു യുഎസ് പ്രസിഡന്റ്. രണ്ട് രാജ്യങ്ങളും യുഎസിന്റെ അടുത്ത പങ്കാളികളായി തുടരുന്നു എന്ന് ട്രംപ് മറുപടി പറഞ്ഞു.

ഈ വിൽപ്പന യാഥാർഥ്യമായാൽ, പശ്ചിമേഷ്യയിൽ എഫ്-35 വിമാനങ്ങൾ സ്വന്തമായുള്ള ഏക രാജ്യം എന്ന ഇസ്റാഈലിന്റെ പദവി അവസാനിക്കുകയും മേഖലയിലെ സൈനിക ബാലൻസ് പുനഃക്രമീകരിക്കപ്പെടുകയും ചെയ്യും.

യോഗത്തിനിടെ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആസൂത്രിത നിക്ഷേപ പ്രതിബദ്ധത 600 ബില്യൺ ഡോളറിൽ നിന്ന് ഒരു ട്രില്യൺ ഡോളറായി സഊദി അറേബ്യ വർദ്ധിപ്പിക്കുമെന്ന് കിരീടാവകാശി ട്രംപിനെ അറിയിച്ചു. ഈ പ്രഖ്യാപനത്തെ ട്രംപ് സ്വാഗതം ചെയ്യുകയും ചെയ്തു.

ഏഴ് വർഷത്തിനിടെ ആദ്യമായി വൈറ്റ് ഹൗസ് സന്ദർശിച്ച കിരീടാവകാശിക്ക് സൗത്ത് ലോണിൽ വിപുലമായ സ്വീകരണമാണ് നൽകിയത്. സൈനിക ബഹുമതി ഗാർഡ്, പീരങ്കി സല്യൂട്ട്, യുഎസ് യുദ്ധവിമാനങ്ങളുടെ ഫ്ലൈഓവർ എന്നിവയോടെയാണ് കിരീടാവകാശിയെ വരവേറ്റത്.

Latest