Connect with us

Saudi Arabia

കൃത്യസമയത്ത് എത്തിച്ചേരും: ഓണ്‍-ടൈം അറൈവല്‍ പ്രകടനത്തില്‍ സഊദി എയര്‍ലൈന്‍ സൗദിയ ആഗോളതലത്തില്‍ രണ്ടാമത്

202,864 വിമാന സര്‍വീസുകളില്‍ 86.53 ശതമാനം പ്രകടന നിരക്ക് രേഖപ്പെടുത്തിയാണ് നേട്ടം കൈവരിച്ചത്.

Published

|

Last Updated

ദമാം | 2025ല്‍ കൃത്യസമയത്ത് എത്തിച്ചേരുന്നവരുടെ എണ്ണത്തില്‍ സഊദി വിമാനക്കമ്പനിയായ സഊദിയ എയര്‍ലൈന്‍സ് ആഗോള തലത്തില്‍ രണ്ടാം സ്ഥാനത്ത്. 202,864 വിമാന സര്‍വീസുകളില്‍ 86.53 ശതമാനം പ്രകടന നിരക്ക് രേഖപ്പെടുത്തിയാണ് നേട്ടം കൈവരിച്ചത്. ഇതോടെ ഏറ്റവും കൃത്യസമയത്ത് സര്‍വീസ് നടത്തുന്നതില്‍ രണ്ടാമതെത്തുന്ന ആഗോള എയര്‍ലൈന്‍ എന്ന ബഹുമതി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സഊദിയ സ്വന്തമാക്കി.

1,88,859 വിമാനങ്ങളില്‍ 90.02 ശതമാനം കൃത്യനിഷ്ഠ പാലിച്ച മെക്‌സിക്കോയുടെ എയറോമെക്‌സിക്കോയാണ് ഒന്നാം സ്ഥാനത്ത്. സ്വതന്ത്ര ഏവിയേഷന്‍ അനലിറ്റിക്‌സ് സ്‌പെഷ്യലിസ്റ്റായ സിറിയം വെബ്സൈറ്റാണ് പുതിയ റിപോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 2025 ലെ ആഗോള വിമാനങ്ങളുടെ വിവരങ്ങള്‍ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. നിലവില്‍ നാല് ഭൂഖണ്ഡങ്ങളിലായി ദിനംപ്രതി 100 ലധികം സര്‍വീസുകളാണ് സഊദി എയര്‍ലൈന്‍സ് നടത്തുന്നത്.

ഡെന്‍മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍ എന്നിവയുടെ ഫ്‌ളാഗ് കാരിയറായ സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സ് മൂന്നാം സ്ഥാനത്തും ബ്രസീലിലെ അസുല്‍ നാലാം സ്ഥാനത്തും 84.42 ശതമാനം പോയിന്റുകള്‍ നേടി ഖത്വര്‍ എയര്‍വേയ്‌സ് അഞ്ചാം സ്ഥാനവും നേടി.

2030 ഓടെ 150 ദശലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കാനും രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ മേഖലയുടെ സംഭാവന ആറ് ശതമാനത്തില്‍ നിന്ന് 10 ശതമാനമായി വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്ന രാജ്യത്തിന്റെ ദേശീയ ടൂറിസം മേഖലക്ക് ഈ റാങ്കിങ് തെളിവാണെന്നും, ആസൂത്രണം, പ്രവര്‍ത്തനങ്ങള്‍, ഫ്‌ളൈറ്റ് മാനേജ്‌മെന്റ് എന്നിവയിലുടനീളം ഞങ്ങളുടെ ടീമുകളുടെ കൂട്ടായ പരിശ്രമത്തെ ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതയായി സഊദിയ ഗ്രൂപ്പ് ഡയറക്ടര്‍ ജനറല്‍ ഇബ്‌റാഹീം അല്‍-ഒമര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest